പാട്ടിൽ “മോദി” എന്ന വാക്ക് ആവർത്തിച്ചു; കാസ്റ്റ്ലെസ് കളക്ടീവിനെ പാടുന്നതിൽ നിന്നും പൊലീസ് തടഞ്ഞു

By on

ചെന്നൈ : സംവിധായകൻ പാ രഞ്ജിത്തിന്‍റെ കാസ്റ്റ്‍ലെസ് കളക്ടീവ് എന്ന ബാന്‍റിനെ പാട്ടിൽ മോദി എന്ന പേര് ആവര്‍ത്തിച്ച് വന്നതിന്‍റെ പേരില്‍ പാടുന്നതില്‍ നിന്ന് തമിഴ്നാട് പൊലീസ് തടഞ്ഞു. ചെന്നെെയില്‍ ജാതിരഹിത കൂട്ടായ്മയിൽ പാടുന്നതിനിടയിലാണ്
മോദി എന്ന് പേര് ആവര്‍ത്തിച്ച് കടന്നു വന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

രാജ്യത്തിന്‍റെ ആകെയുള്ള അവസ്ഥയെ കുറിച്ചാണ് തങ്ങള്‍ പാടിയതെന്ന് കാസ്റ്റ്‍ലെസ് കളക്ടീവ് പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് പറഞ്ഞു. മോദി എന്നത് ലളിത് മോദിയോ നീരവ് മോദിയോ ആകാമെന്നും, പൊലീസിന്‍റെ നടപടി ആവിഷ്കാര സ്വതന്ത്ര്യത്തിനന്മേലുള്ള കടന്ന് കയറ്റമാണെന്നും സംഘാടകര്‍ ആരോപിച്ചു. സാംസ്കാരിക പരിപാടിക്കാണ് അനുമതി നല്‍കിയത്., എന്നാല്‍, പ്രധാനമന്ത്രിയെ കുറിച്ച് പാടിയതോടെ രാഷ്ട്രീയമായ കാര്യങ്ങളിലേക്ക് പരിപാടി മാറിയെന്ന് നടപടിയെ ന്യായികരിച്ചുകൊണ്ട് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ച് രംഗത്തെത്തിയ സംഘമാണ് കാസ്റ്റ്‍ലെസ് കളക്ടീവ്. ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുകയും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെയും അനാചാരങ്ങളെയും പാട്ടിലൂടെ ഇവർ എതിർത്തിരുന്നു.


Read More Related Articles