ഇവിഎം സ്റ്റ്രോം​ഗ് റൂമുകൾക്ക് കാവൽ നിൽക്കാൻ ആഹ്വാനം ചെയ്ത് പ്രിയങ്ക ​ഗാന്ധി; ‘എക്സിറ്റ് പോൾ കിംവദന്തികൾ’ വിശ്വസിക്കരുതെന്നും ശബ്ദ സന്ദേശം

By on

വോട്ടിം​ഗ് യന്ത്രങ്ങൾക്ക് കാവൽ നിൽക്കാൻ ആഹ്വാനം ചെയ്ത് കോൺ​​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയുടെ ശബ്ദ സന്ദേശം. കോൺ​ഗ്രസ് പ്രവർത്തകരെ അഭിംസബോധന ചെയ്യുന്ന ശബ്ദ സന്ദേശമാണ് പ്രിയങ്ക ​ഗാന്ധി പുറത്ത് വിട്ടത്. എക്സിറ്റ് പോളുകൾ കണ്ട് മനസ് മടുത്ത് പോവരുതെന്നും പ്രവർത്തകരുടെ അധ്വാനം ഫലം കാണുമെന്നും പ്രിയങ്ക ​ഗാന്ധി തന്റെ സന്ദേശത്തിൽ പറയുന്നു.

”ഊഹാപോഹങ്ങളിലും എക്സിറ്റ് പോളുകളിലും മനസ് മടുക്കരുത്. ഇതെല്ലാം നിങ്ങളുടെ വീര്യം കെടുത്താനായി മെനഞ്ഞവയാണ്. ഇതെല്ലാം കാരണം നിങ്ങളുടെ ജാ​ഗ്രതയ്ക്ക് പ്രാധാന്യമേറുകയാണ്. സ്റ്റ്രോം​ഗ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും നിങ്ങൾ കാവലാകണം. ഞങ്ങളുടെയും നിങ്ങളുടെയും കഠിനാധ്വാനം ഫലവത്താകുമെന്ന് ഉറപ്പാണ്” എന്നാണ് ശബ്ദ സന്ദേശത്തിൽ പ്രിയങ്ക ​ഗാന്ധി പറയുന്നത്.

പ്രിയങ്കയുടെ ഓഡിയോ കേള്‍ക്കാം

 


Read More Related Articles