ശബരിമലയിൽ കലാപത്തിനുള്ള ഒരുക്കങ്ങൾ; വോക്കി ടോക്കി അടക്കം വിതരണം ചെയ്ത് രാഹുൽ ഈശ്വർ

By on

ഇന്‍സ്റ്റഗ്രാം:  ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാൻ സംഘപരിവാർ സംഘടനകൾക്കൊപ്പം സംഘടിപ്പിച്ച പ്രതിഷേധത്തിലുണ്ടായ അക്രമത്തിനിടെ അറസ്റ്റിലായ രാഹുൽ ഈശ്വർ പിൻമാറുന്നില്ല. നവംബർ അഞ്ചിന് നട തുറക്കുമ്പോൾ വീണ്ടും സ്ത്രീകളെ തടയാനാി എത്തേണ്ടവർക്കുള്ള വോക്കി ടോക്കികൾ അടക്കം വിതരണം ചെയ്യുകയാണ് ഈ തന്ത്രി കുടുംബാം​ഗം. ഇൻസ്റ്റ​ഗ്രാമിൽ രാഹുൽ തന്നെ പങ്കുവെച്ച ചിത്രത്തിലും കുറപ്പിലുമാണ് തന്‍റെ പുതിയ പോരാട്ട തന്ത്രങ്ങൾ വെളിപ്പെട്ടത്.

”7 ദിവസത്തെ ജയിൽവാസത്തിനും 6 ദിവസത്തെ നിരാഹാരത്തിനും ശേഷം ഇതാ തിരിച്ച് വന്നിരിക്കുന്നു. മലനിരകളിലെ യുദ്ധത്തിന് തയ്യറാവാവുകയാണ് അയ്യപ്പ ഭക്തൻമാർക്ക് ആശയവിനിമയം നടത്താനുള്ള വോക്കി ടോക്കികളാണ് ഇത്. ആദിവാസി സഹോദരങ്ങളേ, ക്രിസ്ത്യൻ, മുസ്ളിം സഹോദരങ്ങളേ പിന്തുണയ്ക്ക് നന്ദി” എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്


Read More Related Articles