മാലയിട്ട ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന് കേസ്; രഹന ഫാത്തിമ അറസ്റ്റിൽ

By on

എല്ലാ യുവതികൾക്കും ശബരിമല സന്ദർശനം നടത്താൻ അനുവാദം നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധി പ്രകാരം ക്ഷേത്ര സന്ദർശനം നടത്താൻ‌ മാലയിട്ടിരിക്കുന്ന ചിത്രം ഫെയസ്ബു്ക്കിൽ പങ്കുവെച്ചതിന് രഹന ഫാത്തിമ അറസ്റ്റിൽ. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ നൽകിയ പരാതിയിലാണ് 295 A പ്രകാരം കേസ് എടുത്തത്. സെപ്റ്റംബർ 30 നാണ് രഹ്ന ചിത്രം പോസ്റ്റ് ചെയ്തത്. ഒക്ടോബർ 22 ന് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ‌ 30ന് രഹന മുൻകൂർ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ല. വേണ്ട നടപടികളുമായി മുന്നോട്ട് പോവാനുള്ള നിർദ്ദേശവും കോടതി പൊലീസിന് നൽകി. ചിത്രത്തിൽ രഹന കാല് കാണിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ നിഷേധിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട രഹനയെ പത്തനംതിട്ട പൊലീസ് കൊച്ചിയിൽ നിന്നും കൊണ്ടുപോയി.


Read More Related Articles