രക്തം വീഴ്ത്തി ശബരിമല നട അടച്ചിടാൻ പദ്ധതിയിട്ടിരുന്നെന്ന് രാഹുൽ ഈശ്വർ
ശബരിമലയിൽ രക്തം വീഴ്ത്തി നട അടച്ചിടാൻ പദ്ധതി ഇട്ടിരുന്നതായി രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ. സുപ്രീം കോടതി വിധി നടപ്പിലാക്കാതെ ഇരിക്കാൻ സന്നിധാനത്ത് 20 പേരെ തയ്യാറാക്കിയിരുന്നുവെന്നും കയ്യിൽ മുറിവേൽപ്പിച്ച് രകതം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ശബരിമല സന്നിധിയില്‍ രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാദ്ധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘത്തെ തയ്യാറാക്കിയത് എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തി. ഇത് തങ്ങളുടെ ‘പ്ലാൻ ബി’ ആയിരുന്നുവെന്നും രാഹുൽ പറഞ്ഞു.
ശബരിമലയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രി ജാതിസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഇതിനെതിരെ 153 എ, 295 എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ ഉടമസ്ഥാവകാശം രാജകുടുംബത്തിനോ ദേവസ്വം ബോർഡിനോ അല്ലാ എന്നും അത് അയ്യപ്പനാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.