വയനാട്ടിൽ പൊലീസ് സ്റ്റേഷനുള്ളിൽ നാമജപം നടത്തി സംഘപരിവാർ; കയ്യേറ്റം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ

By on

വയനാട് കമ്പളക്കാട് പൊലീസ് സ്റ്റേഷനുള്ളിൽ നാമജപം നടത്തി സംഘപരിവാർ സംഘടനകൾ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥരടക്കം സ്റ്റേഷനിൽ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇത്. സ്റ്റേഷനകത്ത് നാമജപം നടത്തിയത് വിവാദമാകുകയും പുറത്തറിയാൻ സാധ്യതയുണ്ടെന്ന് മനസ്സിലാകുകയും ചെയ്തതിനെ തുടർന്ന് സ്റ്റേഷനകത്തുനിന്നും ​ഗേറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. തുടർന്ന് ഡിവെെഎസ്പി അടക്കമുള്ളവരുടെ ഇടപെടലിലൂടെയാണ് നാമജപം അവസാനിപ്പിച്ചത്.

photo-Jamsheer

രാവിലെ 10.3നാണ് നാമജപം തുടങ്ങിയത്. നവംബർ 24 നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലപാതകം നടന്നതിന്റെ വാർഷികം അടുത്തിരിക്കെ ഭീഷണി നേരിടുന്ന സ്റ്റേഷൻ എന്ന് സ്റ്റേറ്റ് തന്നെ റിപ്പോർട്ട് നൽകിയതിനാൽ സിസിടിവി ക്യാമറകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധ നാമജപം സ്റ്റേഷനകത്ത് നടത്തിയത്.


Read More Related Articles