ശശികലയ്ക്ക് ജാമ്യം; സമരം അവസാനിപ്പിച്ചു

By on

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെയാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ അർദ്ധരാത്രി സംസ്ഥാനമൊട്ടാകെ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.

സ്റ്റേഷനിൽ നിരാഹാരത്തിൽ ആയിരുന്ന ശശികല ജാമ്യം ലഭിച്ചതിനെ തുടർന്ന് കരിക്ക് കുടിച്ച് ഉപവാസം അവസാനിപ്പിച്ചു. ആരോഗ്യം അനുവദിച്ചാല്‍ സന്നിധാനത്തേക്ക് പോകുമെന്ന് അവർ വ്യക്തമാക്കി.
ശശികലയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്ന് ശശികല പറഞ്ഞു. പോലീസ് അപമര്യാദയായി പെരുമാറിയില്ലന്നും തൃപ്തി ദേശായ്ക്ക് എല്ലാ സൗകര്യവും ഒരുക്കാന്‍ തയ്യാറായ പോലീസാണ് തന്നെ തടഞ്ഞതെന്നും അവർ പറഞ്ഞു.

ഭക്തരോട് സര്‍ക്കാര്‍ യുദ്ധ പ്രഖ്യാപനം നടത്തുകയാണന്നും മനുഷ്യാവകാശ ലംഘനത്തിന് കേസ് കൊടുക്കാനാണ് തീരുമാനമെന്നും ശശികല പറഞ്ഞു. ശബരിമലയില്‍ യാതൊരു തരത്തിലുള്ളQ സൗകര്യങ്ങളുമില്ല. ഇത് ജനങ്ങള്‍ അറിയാതിരിക്കാനാണ് ഭക്തരെ തടയുന്നതെന്നും കെ.പി ശശികല ആരോപിച്ചു.


Read More Related Articles