‘സുഡാനി ഫ്രം നൈജീരിയ’ റ്റീം ദേശീയ പുരസ്കാരം വാങ്ങില്ല; നടപടി പൗരത്വ ബില്ലിൽ പ്രതിഷേധിച്ച്

By on

പൗരത്വ ഭേദ​ഗതി ബില്ലിൽ പ്രതിഷേധിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്‍റെ അണിയറക്കാർ ദേശീയ പുരസ്കാര ചടങ്ങിൽ നിന്നും വിട്ടു നിൽക്കും. ചിത്രത്തിന്‍റെ സംവിധായകൻ സക്കരിയ മൊഹമ്മദ്, തിരക്കഥാകൃത്ത് മുഹ്സിൻ പരാരി, നിര്‍മ്മാതാക്കളായ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കില്ല. സക്കരിയ മൊഹമ്മദാണ് ഇക്കാര്യം ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്. ”പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്‍റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക്‌ ഞാനും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും” എന്ന് സക്കരിയ പോസ്റ്റിൽ പറയുന്നു.

66 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച മലയാള ചിത്രമായത് സുഡാനി ഫ്രം നൈജീരിയയാണ്. ചിത്രത്തിലെ അഭിനയത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമർശവും ലഭിച്ചിരുന്നു.


Read More Related Articles