തോഴർ തിരുമാവളവൻ പാർലമെന്‍റിലേക്ക്; വിജയം ചിദംബരത്ത് നിന്നും

By on

അംബേദ്കറെെറ്റ് രാഷ്ട്രീയവുമായി തമിഴ് മുഖ്യധാരാ രാഷ്ട്രീയത്തിൽ ജാതി ഉന്മൂലന മുദ്രാവാക്യമുയർത്തുന്ന വിടുതലെെ ചിരുതെെകൾ കക്ഷി നേതാവ് തോഴർ തിരുമാവളവൻ പാർലമെന്റിലേക്ക്. 3180 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരുമാവളവൻ മുന്നേറുന്നത്. ചിദംബരത്ത് നിന്നാണ് തിരുമാവളവൻ ഡിഎംകെ സഖ്യത്തോടൊപ്പം ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എഐഎഡിഎംകെ സ്ഥാനാർത്ഥി പി ചന്ദ്രശേഖർ ആണ് തൊട്ടുപിന്നിൽ.

ജാതി ആധിപത്യവും ജാതിവ്യവസ്ഥയും ഹിന്ദുത്വത്തെ എങ്ങനെ നിലനിർത്തുന്നു എന്നതിനെക്കുറിച്ച് തിരുമാവളവൻ എഴുതിയ അപ്റൂട്ട് ഹിന്ദുത്വ, ദ ഫയറി വോയ്സ് ഓഫ് ലിബറേഷൻ പാന്തേഴ്സ് എന്ന പുസ്തകം ശ്രദ്ധേയമാണ്.


Read More Related Articles