തെലു​ഗു കവി വരവര റാവുവിനെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു

By on

തെലു​ഗു കവി വരവര റാവുവിനെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമാ കൊറേ​ഗാവ് ദളിത് വിജയാഘോഷത്തിന്‍റെ 200ാം വാർഷിക പരിപാടിക്ക് ​ഗൂഢാലോചന ചെയ്തു എന്നാരോപിച്ചാണ് മാവോയിസ്റ്റ് ചിന്തകനും കവിയുമായ വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. ഹെെദരാബാദ് ഹെെക്കോടതി അനുവദിച്ച വീട്ടുതടങ്കൽ നവംബർ 15ന് അവസാനിച്ചതോടെയാണ് അറസ്റ്റ്. ഒക്ടോബർ 26ന് കുറ്റാരോപിതനായ മനുഷ്യാവകാശ പ്രവർത്തകൻ അരുൺ ഫെരെരയെയും വെർണൻ ​ഗോൺസാൽവസിനെയും തൊട്ടടുത്ത ദിവസം സുധ ഭര​ദ്വാജിനെയും അറസ്റ്റ് ചെയ്തിരുന്നു.
ഒാ​ഗസ്റ്റ് 28നാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി പ്രവർത്തിക്കുന്ന ഇടതുപക്ഷക്കാരായ മനുഷ്യാവകാശ പ്രവർത്തകരും പത്രപ്രവർത്തകരും അഭിഭാഷകരും പ്രൊഫസർമാരും വ്യാജകേസിന്‍റെ ഭാ​ഗമായി നടത്തിയ റെയ്ഡും അറസ്റ്റും നേരിടുന്നത്.

ഭീമ കൊറേ​ഗാവിൽ സംഘർഷമുണ്ടാക്കിയ കുറ്റാരോപിതരായ
തീവ്രഹിന്ദുത്വ സംഘടനാ നേതാക്കളായ സംഭാജി ഭിഡേ, മിലിന്ദ് ഏക്ബോടെ എന്നിവരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭീമാ കൊറേ​​ഗാവിൽ ഡിസംബർ 31 ന് നടന്ന ദളി്ത് വിജയാഘോഷ പരിപാടി സംഘടിപ്പിച്ചത് മാവോയിസ്റ്റ് ബന്ധമുള്ളവരാണ് എന്നാണ് പൂനെ പൊലീസിന്റെ ആരോപണം. എന്നാൽ ഇവരാരും തന്നെ ആ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.
മനുഷ്യാവകാശ പ്രവർത്തകരുടെ അന്യായ അറസ്റ്റിനെതിരെ ചരിത്രകാരി റോമില ഥാപ്പർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. വിസമ്മതം ജനാധിപത്യത്തിന്‍റെ സുരക്ഷാവാൽവ് ആണെന്ന് നിരീക്ഷിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെ വീട്ടുതടങ്കലിൽ വിടുകയായിരുന്നു. റോമില ഥാപ്പറുടെ ഹർജി തള്ളുകയും ചെയ്തിരുന്നു.


Read More Related Articles