ഞങ്ങൾ‌ക്കും മീറ്റൂ പറഞ്ഞ് വരാനാകുമെന്ന് മോഹൻലാൽ; വിഡിയോ

By on

പുരുഷൻമാരും മീറ്റൂ പറയണമെന്ന് നടൻ മോഹൻലാൽ. ”ഞങ്ങൾക്കും മീറ്റൂ പറഞ്ഞ് രം​ഗത്ത് വരാനാവും. ലിം​ഗപരമായി ഞങ്ങളും മീറ്റൂ പറയണം. മോഹൻലാൽ പറഞ്ഞു”. ​ഗൾഫ് ന്യൂസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. മീറ്റൂ എന്നത് ഒരു മുന്നേറ്റമല്ല, വെറും ഫാഷനാണെന്ന പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മോഹൻലാൽ ഇങ്ങനെ പറയുമ്പോൾ ഇതൊന്നും എഴുതരുതെന്ന് അടുത്തിരിക്കുന്ന ആൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. തൊട്ടു പിന്നാലെ ഇത്തരം കാര്യങ്ങളിൽ തനിക്ക് അഭിപ്രായം പറയാനാവില്ലെന്ന് മോഹൻലാൽ പറഞ്ഞു. ”അനുഭവം കൊണ്ട് മാത്രമേ ഇതൊക്കെ പറയാനാവൂ, എനിക്ക് ഇതിനെപ്പറ്റി കൂടുതലൊന്നും അറിയില്ല” എന്നും മോഹൻലാൽ പറയുന്നു. വീഡിയോ കാണാം.


Read More Related Articles