വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ലോകം, അഞ്ച് വര്‍ഷത്തെ തടവെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ്

By on

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ലോകം. അസാന്‍ജിന് അഞ്ച് വര്‍ഷത്തെ തടവ് വിധിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ്. 2010ല്‍ യുഎസ് ഭരണകൂടത്തിന്‍റെ കംപ്യൂട്ടര്‍ ഹാക് ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് അസാന്‍ജിനെതിരെയുള്ള കുറ്റകൃത്യമായി യുഎസ് ചൂണ്ടിക്കാണിക്കുന്നത്. ലൈംഗിക ആരോപണ കേസിൽ പെട്ട് സ്വരാജ്യത്തേക്ക് തിരികെ അയക്കാതിരിക്കാനാണ് അസാൻജ് ഏഴ് വർഷങ്ങൾക്ക് മുൻപ് ഇക്വഡോര്‍ എംബസ്സിയിൽ അഭയം തേടിയത്.

ഇക്വഡോറിയൻ പ്രസിഡന്‍റ് ലെനിൻ മൊറേനൊയെ വഞ്ചകനെന്ന് വിശേഷിപ്പിച്ച് അസാഞ്ജിന‍്‍റെ അമ്മ ക്രിസ്റ്റിൻ അസാഞ്ജ്.
“ഇക്വഡോറിയൻ ജനത നിങ്ങളോട് പ്രതികാരം ചെയ്യട്ടെ,
ദുരിതമനുഭവിക്കുന്ന എന്റെ മകന്‍റെ മുഖം നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളെ വേട്ടയാടട്ടെ.
എന്‍റെ മകനെ വേദനിപ്പിച്ചതിൽ നിങ്ങളുടെ ആത്മാവ് എപ്പോഴും പുളയട്ടെ…” ഇക്വഡോറിയൻ പ്രസിഡന്‍റിനെ അഭിസംബോധന ചെയ്ത് അസാഞ്ജിന്‍റെ അമ്മ ക്രിസ്റ്റിൻ അസാഞ്ജ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചു.

കോടതിയിൽ കീഴടങ്ങാനുള്ള നിർദ്ദേശം അനുസരിക്കാത്തതിനെ തുടർന്നാണ് അസാഞ്ചിനെ അറസ്റ്റ് ചെയ്‌തതെന്നാണ്‌ മെട്രോപൊളിറ്റന്‍ പോലീസ് ഭാഷ്യം. അസാഞ്ച് തുടർച്ചയായി അന്തർദേശീയ നിയമങ്ങൾ തെറ്റിച്ചതിനാലാണ് അദ്ദേഹത്തിനു നൽകിയ അഭയം റദ്ദ് ചെയ്യുന്നതെന്നു ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറേനോ പറഞ്ഞു . എന്നാൽ അസാഞ്ചിന്റെ അഭയം റദ്ദാക്കിയതിലൂടെ ഇക്വഡോർ ആണ് അന്തർദേശീയ നിയമങ്ങൾ ലംഘിച്ചതെന്നാണ് വിക്കിലീക്സ് പ്രതികരിച്ചത്.

2012 ൽ ഒരു ലൈംഗികാതിക്രമ കേസിൽ സ്വരാജ്യത്തേക്ക് കടത്തപ്പെടുമെന്ന ഭീഷണി ഒഴിവാക്കാനായാണ് അസാഞ്ച് ഇക്വഡോർ എംബസിയിൽ അഭയം തേടുന്നത്. പക്ഷെ അമേരിക്കൻ രഹസ്യങ്ങൾ വിക്കിലീക്സ് വഴി ചോർത്തിയ 2012 ലെ കേസിൽ ഇനിയും തന്നെ യുഎസിലേക്ക് അയക്കാം എന്നാണ് അസാഞ്ച് പറയുന്നത്.

ഈ വർഷം ജനുവരിയിൽ വത്തിക്കാൻ ഡോക്യ്‌മെന്റുകളും അസാഞ്ച് വിക്കിലീക്സിൽ പ്രസിദ്ധീകരിച്ചിരുന്നു. അസാഞ്ചിനെതിരെ നടക്കുന്ന രഹസ്യ നീക്കത്തെപ്പറ്റി വിക്കിലീക്സ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടടുത്ത ദിവസമാണ് അസാഞ്ച് അറസ്റ്റിലാവുന്നത്. എംബസിയിൽ നിന്ന് പോലിസ് അസാഞ്ചിനെ പിടിച്ചുവലിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങൾ ഇൻറർനെറ്റിൽ വൈറലായിക്കഴിഞ്ഞു.

ദീര്‍ഘകാലമായി തനിക്ക് മേൽ എംബസ്സി വെച്ചിട്ടുള്ള നിർദ്ദേശങ്ങളെച്ചൊല്ലി അസാന്‍ജും എംബസിയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട് .
വിക്കിലീക്സ് ഓപ്പറേഷനുകൾ കാരണമാക്കി അസാഞ്ചിനെ വീണ്ടും അമേരിക്കയിലേക്ക് തിരിച്ചയച്ചേക്കാം എന്നാണ് ബിബിസി കറസ്‌പോണ്ടന്റ് ജെയിംസ് ലാൻഡിൽ പറയുന്നത്.


Read More Related Articles