മെസ്സിക്ക് ചരിത്ര നേട്ടം; ജൈത്ര യാത്ര തുടർന്ന് ബാഴ്സ
by Jamshid Pallipram
ക്യാമ്പ് നൂ : സ്പാനിഷ് ലീഗിൽ നാനൂറ് ഗോളെന്ന ചരിത്രം നേട്ടം സ്വന്തമാക്കി ബാഴ്സയുടെ ഇതിഹാസ താരം ലിയണെൽ മെസ്സി. കഴിഞ്ഞ ദിവസം ഐബറിനെതിരെ വല ചലിപ്പിച്ചതോടെയാണ് മെസ്സി ചരിത്രത്തിലേക്ക് നടന്നു കയറിയത്.
സ്വന്തം തട്ടകമായ ക്യാമ്പ് നൂവിൽ ഐബറിനെതിരെ പന്തു തട്ടിയ ബാഴ്സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.ബാഴ്സയ്ക്ക് വേണ്ടി സുവാരസ് രണ്ടും,മെസ്സി ഒരു ഗോളും നേടി. ഇതോടെ ഗോൾ സ്കോർ പട്ടികയിൽ 17 ഗോളുകളുമായി മെസ്സിയും 14 ഗോളുമായി സുവാരസും ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്.
435 കളികളിൽ നിന്ന് 400 ഗോൾ നേടിയാണ് മെസ്സി ചരിത്രത്തിലിടം പിടിച്ചത്. സീസണിലുടനീളം മികച്ച മുന്നേറ്റം നടത്തുന്ന മെസ്സി ഇതിനോടകം തന്നെ 23 കളിയിൽ നിന്ന് 25 ഗോളുകൾ സ്വന്തമാക്കി.