ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് റ്റീമിന് തകര്‍പ്പന്‍ ജയം; ന്യൂസിലന്‍ഡിനെതിരായ പരമ്പര നേട്ടം ഉറപ്പിച്ചു

By on

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും തകർക പ്പൻ ജയത്തോടെ ഇന്ത്യൻ വനിത റ്റീം പരമ്പര സ്വന്തമാക്കി. 88 പന്തുകൾ ബാക്കി നിൽക്കെ 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 44.2 ഓവറിൽ 161 റൺസിന് ഇന്നിംഗ്സ് അവസാനിച്ചു. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ സമൃതി മന്ധന ഒരിക്കൽക്കൂടി വിജയശിൽപിയായതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി.

15 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് വേണ്ടി മൂന്നാം വിക്കറ്റിൽ മന്ധന – മിതാലി സംഖ്യം കൂട്ടിച്ചേർത്ത സെഞ്ച്വറി കൂട്ടുകെട്ടാണ് വിജയത്തിന് കരുത്തായത്. 13 ബൗണ്ടറിയും ഒരു സിക്സറുമടക്കം 82 പന്തിൽ നിന്ന് 90 റൺസുമായി സ്മൃതി മന്ധനയും 111 പന്തിൽ നിന്ന് 63 റൺസുമായി ക്യാപ്റ്റൻ മിതാലിയും പുറത്താകാതെ നിന്നു.

ഐസിസിയുടെ കഴിഞ്ഞ വർഷത്തെ മികച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ട സമൃതി മന്ധന അവസാന പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് അർദ്ധ സെഞ്ച്വറികളാണ് അടിച്ചു കൂട്ടിയത്. അതേ സമയം അക്കൗണ്ട് തുറക്കും മുന്നേ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട കിവീസിന് ക്യാപ്റ്റൻ ആമി സാറ്റർവൈറ്റിന്‍റെ അർദ്ധ സെഞ്ച്വറിയാണ് ആശ്വാസമായത്.

ജുലൻ ഗോസാമിയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പിഴുതെറിഞ്ഞതോടെ കാര്യമായ പോരാട്ടത്തിന് പോലും സാധിക്കാത്തവിധം ന്യൂസിലൻഡ് റ്റീം തകർന്നടിഞ്ഞു.

ഒടുവിൽ ആറാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത ആമി-ലെയ്ഗ് സംഖ്യമാണ് ന്യൂസിലൻഡ് സ്കോർ 100 കടത്തിയത്. പരമ്പരയിലെ അവസാന ഏകദിനം ഫെബ്രുവരി ഒന്നിന് ഹാമിൽറ്റനില്‍ നടക്കും.


Read More Related Articles