ഫ്ളാറ്റുകളായി രൂപം മാറുന്ന ലക്ഷം വീട് കോളനികൾ വീണ്ടും ഭൂരഹിതരെ സൃഷ്ടിക്കുകയാണ്
സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്നത് ഏതൊരു മനുഷ്യന്‍റെയും അന്തസ്സിന്‍റെ പ്രശ്നമാണെന്നിരിക്കെ അവരെ ആ ഭൂമിയിൽ നിന്നും പൂർണ്ണമായും നീക്കംചെയ്യുകയും കേവലം സർക്കാരിന്‍റെ കുടികിടപ്പുകാരാക്കി തീർക്കുകയുമാണ് ഫ്ലാറ്റ് പദ്ധതികൾ കൊണ്ട് അർത്ഥമാക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് അതിന്‍റെ വിഭവങ്ങൾ വിതരണം ചെയ്യുമ്പോൾ എല്ലാ വിഭാഗം ജനങ്ങൾക്കും അതിൽ വിഹിതം ഉണ്ടെന്നിരിക്കെ ഇവിടുത്തെ ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും ആ കൺസെപ്റ്റിന് പുറത്ത് പോകുന്നതിന്‍റെ കാരണം ജാതിയാണ്. സമകാലീന പുരോഗമന ജാതികേരളം മത്സ്യത്തൊഴിലാളിയെ ഇന്ത്യൻ പൗരനായി കാണുന്നില്ല എന്നതാണ് പ്രശ്നം. കേരളത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഹെക്ടർ തോട്ട ഭൂമികൾ ഉണ്ടെന്ന രാജമാണിക്യം കമ്മീഷന്റെ റിപ്പോർട്ടുകളെ കുറിച്ച് ഇടതുപക്ഷത്തിനെന്താണ് പറയാനുള്ളത്.
കേരളത്തിലെ ഭൂമി കൈവശം വെച്ചിരിക്കുന്ന സമുദായങ്ങളുടെ ആളോഹരി കണക്ക് (സെന്‍റില്‍) – മുന്നോക്ക ജാതി 105, പിന്നോക്ക ജാതി 63. ക്രിസ്ത്യാനികള്‍ 126. മുസ്ലീംങ്ങള്‍ 77, ദലിതര്‍ 2.7. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടാണ്. മുന്നോക്ക ജാതിക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ചേര്‍ന്ന് ആളോഹരി 231 സെന്റ് കൈവശം വെക്കുമ്പോള്‍ ദലിതന്‍റെ ഭൂമി വെറും 2.7 സെന്‍റ് മാത്രം. കേരളത്തിലെ ദളിത് ജനവിഭാഗങ്ങളെ 26000 കോളനികളിൽ ഒതുക്കിയതിന്‍റെ പുതിയ രൂപമാണ് ഫ്ലാറ്റ് പദ്ധതികൾ എന്നത് കാണാതെ പോകരുത്.
ഇനി ചില കണക്കുകളിലേയ്ക്ക്
ആദ്യമായി 192 കുടുംബങ്ങൾക്ക് വീട് വച്ച് കൊടുത്തതിനു അഭിനന്ദനങ്ങൾ
മൂന്നര ഏക്കർ സ്ഥലത്ത് നിർമ്മിച്ച 192 വീടുകൾ 405 സ്ക്വയർ ഫീറ്റാണ് ഒരു വീടിന്‍റെ ആകെ വിസ്തീർണ്ണം.
ഒരു സെന്‍റ് = 415 സ്ക്വയർ ഫീറ്റ് അതായത് ഒരു വീടിന്റെ ആവറേജ് സ്ഥലവിസ്തീർണ്ണം
1 സെന്‍റില്‍ താഴെ മാത്രമാണ്.
1. 20 കോടി രൂപ മുടക്കി ഫ്ലാറ്റ് പണിതു എന്നാണല്ലോ സംസ്ഥാനസർക്കാർ അവകാശപ്പെടുന്നത്
2 : വിവരാവകാശം വഴി കിട്ടിയ കണക്കനുസരിച്ചു ഓഖി ദുരന്തത്തിന് പിരിച്ചത് 122 കോടി രൂപ. അപ്പോൾ ബാക്കി 102 കോടി എവിടെ ?
3. 209.50 കോടി രൂപ കേരളത്തിന് സഹായമായി നൽകിയെന്ന് കേന്ദ്രം. അതെവിടെപ്പോയി.?
4. 192 ഫ്ലാറ്റിനു 20 കോടി രൂപ
200000000/192 =1145833രൂപ
അതായത് ഒരു ഫ്ലാറ്റിനു പതിനൊന്നര ലക്ഷം രൂപ..405 sqft ഫ്ലാറ്റ് പണിയാൻ നമ്മുടെ നാട്ടിൽ വരുന്നത് പരമാവധി അഞ്ചു ലക്ഷം രൂപ. അങ്ങിനെ നോക്കുമ്പോൾ 192 ഫ്ലാറ്റിനു ഒമ്പതര കോടി രൂപ. സർക്കാർ പറയുന്നത് 20 കോടി രൂപ. അപ്പോൾ ഇതിൽ തന്നെ ബാക്കി പത്തരക്കോടി എവിടെ ? സി പി എം നേത്യത്വത്തിലlള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ പണി ഏൽപ്പിച്ചതിന്‍റെ കാര്യം മനസിലാകുമല്ലോ. കേവലം മൂന്നര ഏക്കറിൽ ആയിരത്തിൽ അധികം ജനങ്ങളെ താമസിപ്പിക്കുന്നത് പഴയകാല ലക്ഷം വീടിന്‍റെ പുതിയ രൂപമല്ലാതെ മറ്റെന്താണ് സർക്കാരെ? ഈ കുടുംബത്തിന്‍റെ അംഗസംഖ്യ നാളെ വർദ്ധിക്കുമ്പോൾ അവർ എവിടെയാണ് താമസിക്കേണ്ടത് അവർക്ക് നിങ്ങൾ അന്നും ഫ്ലാറ്റ് കെട്ടിക്കൊടുക്കുമോ ഇതിൽ വലിയ പുരോഗമനവും വികസനവും കാണുന്ന മലയാളി നിങ്ങൾ ഉത്തരം പറയണം.