ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി
യു.എ.ഇ യുമായുള്ള ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. എതിരില്ലാതെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. 41ആം മിനിറ്റിൽ മുബാറക്ക് യു.എ.ഇ ക്ക് വേണ്ടി ആദ്യ ഗോൾ നേടി. തുടർന്നു ഇന്ത്യ അക്രമിച്ചു കളിച്ചെങ്കിലും 88ആം മിനിറ്റിൽ ആതിഥേയർക്ക് വേണ്ടി മബ്കൗത്ത് കൂടി വല ചലിപ്പിച്ചതോടെ ഇന്ത്യയുടെ പരാജയം പൂർണ്ണമായി.
ഇതോടെ നാല് പോയിന്റുമായി ഇന്ത്യയെ പിന്തള്ളി യു.എ.ഇ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ബഹ്റൈനെ നേരിടും.