ക്രൂഡോയില്‍ വില നിയന്ത്രണം ഫോണില്‍ ചര്‍ച്ചചെയ്ത് ട്രംപും സൗദി രാജാവും
റിയാദ് -അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില സ്ഥിരത കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഫോണിൽ ചര്‍ച്ച ചെയ്തു. ടെലഫോണില്‍ ഇരു നേതാക്കളും സംസാരിച്ചകാര്യം സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആഗോള ക്രൂഡോയിൽ വിലയായിരുന്നു സംസാരവിഷയം. ആവശ്യമായ സപ്ലൈ എത്തിക്കുകവഴി മാർക്കറ്റിന്‍റെ സ്ഥിരത നിലനിർത്താനും, അതുവഴി ലോക സാമ്പത്തികരംഗം കൂടുതൽ മെച്ചപ്പെടുത്താനും വേണ്ട കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടെന്നു സൗദി വാര്‍ത്താ ഏജന്സി റിപ്പോർട്ട് ചെയ്തു. അമേരിക്കൻ അദ്യോഗിക വൃത്തങ്ങൾ ചർച്ച സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറായില്ല.
രാജ്യത്തെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്‍റ് രാജ്യാന്തര എണ്ണ സംഘടനയായ OPEC നോട് ഉത്പാദനം വർധിപ്പിക്കാനും അതുവഴി ആഗോള ക്രൂഡോയിൽ വിലനിയന്ത്രണം ത്വരിതപ്പെടുത്താനും നിർദ്ദേശിച്ചു. ഒരു ബാരലിന് എൺപത് ഡോളറാണ് നിലവിലെ ക്രൂഡോയിൽ വില.