പ്രളയത്തിൽ സൈന്യത്തിന് ഒന്നും ചെയ്യാൻ കഴിയില്ല; കേരളത്തിലെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനായി പൂന്തുറയിൽ മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ച പളളിവികാരിയുടെ അഭിമുഖം

By on

”രക്ഷാ പ്രവർത്തനം യുദ്ധമല്ല. ജീവൻ ബലിയർപ്പിക്കാനുള്ള സന്നദ്ധത കൂടിയാണ്”. അതുകൊണ്ടാണ് നേവിയേക്കാളും സൈന്യത്തേക്കാളും മികവറ്റ രക്ഷാപ്രവർത്തനം നടത്താൻ മത്സ്യതൊഴിലാളികൾക്ക് കഴിഞ്ഞതെന്ന് പൂന്തുറയിൽ നിന്ന് മത്സ്യതൊഴിലാളി സംഘത്തെ രക്ഷാ പ്രവർത്തനത്തിനായി സംഘടിപ്പിച്ച് അയച്ച സെന്റ് തോമസ് പള്ളി വികാരി ബെബിൻസൺ പറയുന്നു. ”രക്ഷാ പ്രവർത്തനത്തിന് മത്സ്യതൊഴിലാളികൾ പോവാമെന്ന ആശയം സർക്കാരിനെ അങ്ങോട്ട് അറിയിക്കുകയായിരുന്നു, ഓഖി ദുരന്തകാലത്ത് കൂടെ നിന്ന നാടിനോടുള്ള നന്ദികൂടിയായിരുന്നു രക്ഷാപ്രവർത്തനം നടത്താനുള്ള പ്രേരണ” എന്തുകൊണ്ട് മത്സ്യതൊഴിലാളികൾ സൈന്യത്തേക്കാൾ മികവുള്ള രക്ഷാപ്രവർത്തനം നടത്തി, ഓഖി കാലത്ത് രക്ഷാപ്രവർത്തനം നടത്താൻ നേവി എങ്ങനെ പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങളും തുറന്ന് പറയുകയാണ് ഫാ. ബെബിൻസൺ അഭിമുഖത്തിൽ WATCH VIDEO


Read More Related Articles