ചുവടും താളവും മാറി, ‘ഫ്രീക്ക് പെണ്ണി’നോടുള്ള ഡിസ് ലൈക്കും

By on

ഡിസ് ലൈക്കുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട പാട്ടായിരുന്നു അഡാറ് ലൌവിലെ ഫ്രീക്ക് പെണ്ണേ. എന്നാല്‍ ഇന്ന് ആ ഇഷ്ടക്കേട് മാറി. ഇഷ്ടക്കേട് കവര്‍ ചെയ്തത് ഫ്രീക്ക് പെണ്ണിന്‍റെ ഒരു കവര്‍ വേര്‍ഷനാണ്. അയ്യപ്പദാസ് വിപിയാണ് ഫ്രീക്ക് പെണ്ണിന് പുതിയ ചുവടുകള്‍ , അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് മേനോൻ എന്നിവരടങ്ങുന്ന സംഘമാണു ഡാൻസ്. അയ്യപ്പദാസ് വി.പിയാണു ഡാൻസിനു നേതൃത്വം നൽകുന്നത്.   ചലച്ചിത്ര താരം കൂടിയായ റന റാഫിയാണ് ഗാനത്തിന്‍റെ കവര്‍ വെര്‍ഷനില്‍ ഫ്രീക്ക് പെണ്ണായെത്തിയത്.   ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തെ യാഥാർഥ ഗാനം ഡിസ്‌ലൈക്കുകൾ കൊണ്ടു ഹിറ്റാക്കിയവർ തന്നെ കവർ ഗാനം ലൈക്കുകൾ കൊണ്ടു ഹിറ്റാക്കുകയാണ്. വിപിന്‍ വേണുഗോപാലാണ് പുതിയ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ അര്‍ജുന്‍ ഷെയ്ന്‍.

RANA RAFI

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ്വിലെ ഗാനത്തിന്‍റെ ഒറിജിനിലിന് യൂറ്റ്യൂബില്‍ 179 k ലൈക്കുണ്ടെങ്കില്‍ 814 k ആണ് ഡിസ്ലൈക്ക്. കവര്‍ വേര്‍ഷന്‍ പതിനായിരങ്ങള്‍ കണ്ടു കഴിഞ്ഞു. ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്ത ഗാനമാണ് ഫ്രീക്ക് പെണ്ണേ.

Category: VIDEOS | Comments: 0


Read More Related Articles